Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Investigation Team

മെ​സി​യു​ടെ പേ​രി​ൽ ന​ട​ന്ന​തെ​ന്ത്?; കളത്തിലിറങ്ങി എസ്‌ഐടി

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ ത​ട്ടി​പ്പ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി. ഒ​മ്പ​ത് പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. പ​ദ്ധ​തി​യു​ടെ തു​ട​ക്കം മു​ത​ൽ ന​ട​ന്ന ഇ​ട​പാ​ടു​ക​ളും തീ​രു​മാ​ന​ങ്ങ​ളും സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​ണ് എ​സ്‌​ഐ​ടി​യു​ടെ ല​ക്ഷ്യം. 

സ്പോ​ൺ​സ​റെ തെ​ര​ഞ്ഞെ​ടു​ത്ത​ത് മു​ത​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഇ​ട​നി​ല​ക്കാ​രു​ടെ​യും പ​ങ്കും സ​ർ​ക്കാ​ർ അ​നു​മ​തി​ക​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. പ്ര​ധാ​ന സ്പോ​ൺ​സ​റാ​യി റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റി​ങ്ങി​നെ തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി​ക്ര​മ​വും അ​തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഘം പ​രി​ശോ​ധി​ക്കും. 

ചി​ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ട​നി​ല​ക്കാ​ർ​ക്കും പ​ദ്ധ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ങ്കും അ​ന്വേ​ഷി​ക്കും. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​വി​ഹി​ത ആ​നു​കൂ​ല്യ​മോ സാ​മ്പ​ത്തി​ക നേ​ട്ട​മോ ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും. വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ളി​ലൂ​ടെ സ​ർ​ക്കാ​രി​നോ പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. 

പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ച്ച ഫ​ണ്ടി​ന്‍റെ​യും ല​ഭി​ച്ച സ്പോ​ൺ​സ​ർ​ഷി​പ്പ് തു​ക​ക​ളു​ടെ​യും ഉ​റ​വി​ട​വും ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ക്കും. സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ, വി​വി​ധ അ​നു​മ​തി​ക​ൾ, ഇ​ള​വു​ക​ൾ, പൊ​തു​മു​ത​ലു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ അ​നു​വ​ദി​ച്ച​തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. 

Latest News

Corehub Up